ഉത്തര കൊറിയയ്ക്ക് താക്കീതായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം

Published : Nov 11, 2017, 01:55 PM ISTUpdated : Oct 04, 2018, 05:51 PM IST
ഉത്തര കൊറിയയ്ക്ക് താക്കീതായി  യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം

Synopsis

ബെയ്ജിംഗ്: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം. നാലു ദിവസം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിന് ശനിയാഴ്ചയാണ് തുടക്കം കുറിച്ചത്. 

അമേരിക്കയുടെ യുഎസ്എസ് റൊണാൾഡ് റീഗൻ, നിമിറ്റ്സ്, തിയോഡർ റൂസ്‌വെൽറ്റ് എന്നി മൂന്ന് വിമാനവാഹിനി യുദ്ധകപ്പലുകളാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. 2007 നു ശേഷം ഇതാദ്യമായാണു മൂന്ന് അമേരിക്കൻ കപ്പലുകൾ ഒരുമിച്ച് സൈനികാഭ്യാസത്തിന്ന് എത്തുന്നത്. ദക്ഷിണകൊറിയയുടെ ഏഴ് കപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുക്കും.

ആണവപരീക്ഷണങ്ങളിൽ നിന്നും മിസൈലുകളുടെ നിർമാണത്തിൽ നിന്നും ഉത്തരകൊറിയ പിന്മാറണമെന്ന് യുഎസ് നിർദേശിച്ചിരുന്നു. യുഎസ് നിർദേശങ്ങൾ തള്ളിയ ഉത്തര കൊറിയയ്ക്ക് വ്യക്തമായ മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്. നേരത്തെയും ദക്ഷിണകൊറിയയുമായി ചേർന്ന് യുഎസ് നാവികാഭ്യാസം നടത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ വിദേശ നിക്ഷേപ നീക്കം; ഓഹരി കൈമാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്
പൊതുപരീക്ഷകളും അഭിമുഖങ്ങളും നിശ്ചയിച്ചത് പോലെ നടക്കും; തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ