യൂസ്ഡ് ബുക്കുകള്‍ ഇനി 'ന്റെ ബുക്ക്' തരും

Published : Dec 17, 2017, 03:04 PM ISTUpdated : Oct 05, 2018, 12:54 AM IST
യൂസ്ഡ് ബുക്കുകള്‍ ഇനി 'ന്റെ ബുക്ക്' തരും

Synopsis

യൂസ്ഡ് ബുക്കിന്റെ വിപുലമായ ശേഖരവുമായി ഒരു വെബ്‌സൈറ്റ്.  ഉപയോഗിച്ച പുസ്തകങ്ങള്‍ (യൂസ്ഡ് ബുക്ക്‌സ്) വലിയ വിലക്കുറവില്‍ ആവശ്യമുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. EnteBook.com എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റാണു  'ദി യൂസ്ഡ് ബുക്ക് സ്റ്റോര്‍' എന്ന ടാഗ് ലൈനോടു കൂടി ഉപയോക്താക്കാള്‍ക്ക് ആയിരകണക്കിനു യൂസ്ഡ് പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്. 

വലിയ വിലയുള്ള പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഉപയോഗ ശേഷമുള്ള അതേ പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ എന്റെ ബുക്ക് ഡോട്‌കോം(Entebook.com) അവസരമൊരുക്കും. സാഹിത്യം, റൊമാന്‍സ്, ബയോഗ്രഫി, എഞ്ചിനിയറിങ്, മെഡിക്കല്‍ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്‌സൈറ്റിലുമായി ലഭ്യമാക്കുന്നത്. യൂസ്ഡ് പുസ്തകങ്ങളുടെ വിലയില്‍ എന്ന തലക്കെട്ടോടെ പുതിയ പുസ്തകങ്ങള്‍ സ്റ്റോറില്‍ ചേര്‍ത്തിട്ടുണ്ട്.

വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പില്‍ 85% ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങള്‍ ലഭിക്കും. 299 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്മെന്റും 'എന്റെ ബുക്ക്' നല്‍കുന്നുണ്ട്. സ്റ്റോറില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ request ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈം​ഗികാതിക്രമ പരാതിയിൽ കേസ്; ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം, പരാതി നൽകിയത് ചലച്ചിത്ര പ്രവര്‍ത്തക