
തിരുവനന്തപുരം: പൊങ്കാല ചുടുകട്ട ശേഖരണം പുനരാലോചിക്കുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.വീടുവെക്കാൻ നൽകുന്നത് ഈ വർഷം തുടരും.എന്നാൽ ചെലവും ഗുണവും നോക്കി തുടരണോ എന്ന് പരിശോധിക്കും.ചുടുകട്ട ശേഖരിക്കാൻ കോർപ്പറേഷന് ലക്ഷങ്ങൾ ചെലവാകും.ഇറക്കുമ്പോൾ ഇഷ്ടികകൾ പകുതിയും പൊട്ടിപ്പോകുന്നു.മുടക്കുന്ന തുകയുടെ ഗുണം കിട്ടുന്നുണ്ടോ എന്ന് പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സർക്കാരിനെതിരെ ഹേറ്റ് ക്യാമ്പയിനെന്ന മന്ത്രി വി.ശിവൻ കുട്ടിയുടെ ആരോപണത്തിന് മേയര്‍ മറുപടി നല്‍കി.പൊങ്കാല വിജയിച്ചത് സർക്കാർ വകുപ്പുകളുടെ കൂടി സഹകരണം കൊണ്ടാണ്.എല്ലാവരും ഒന്നിച്ചു നിന്നാണ് പൊങ്കാല സംഘടിപ്പിച്ചത്.സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ നോക്കി പൊതുപ്രവർത്തനം നടക്കില്ല…അനധികൃത പാർക്കിങ് ഫീസ് ഈടാക്കുന്നതിന് പിന്നിൽ മാഫിയയാണെന്നും അദ്ദേഹം ആരോപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam