രാജ്യത്ത് എറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹളകള്‍ നടക്കുന്നത് യുപിയില്‍

Web Desk |  
Published : Mar 14, 2018, 08:07 PM ISTUpdated : Jun 08, 2018, 05:43 PM IST
രാജ്യത്ത് എറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹളകള്‍ നടക്കുന്നത് യുപിയില്‍

Synopsis

195 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് 2017-ല്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറോളം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് യുപിയ്ക്ക് പിന്നിലുള്ളത്.

ലക്‌നൗ: പോയ വര്‍ഷം രാജ്യത്തേറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത് ഉത്തര്‍പ്രദേശില്‍. കേന്ദ്രഅഭ്യന്തരസഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹീര്‍ ആണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. 2017-ല്‍ രാജ്യത്തെമ്പാടുമായി 822 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

195 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് 2017-ല്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറോളം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് യുപിയ്ക്ക് പിന്നിലുള്ളത്. രാജസ്ഥാന്‍(91),ബീഹാര്‍(85),മധ്യപ്രദേശ്(60) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗ്ഗീയലഹളകളുടെ കാര്യത്തില്‍ കുപ്രസിദ്ധമായ മറ്റു സംസ്ഥാനങ്ങള്‍. 2016-ല്‍ യുപി(162),കര്‍ണാടക(101), മഹാരാഷ്ട്ര(68),ബീഹാര്‍(65), രാജസ്ഥാന്‍(63)... എന്നിങ്ങനെയായിരുന്നു 2016-ലെ കണക്ക്. 2016-ല്‍ 703 സംഘര്‍ഷങ്ങളും, 2015-ല്‍ 751 സംഘര്‍ഷങ്ങളുമാണ് സമുദായസംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജബൽപുർ ക്രൂയിസ് ബോട്ട് അപകടം; മരണസംഖ്യ 13 ആയി, കാണാതായ 2 പേരുടെ മൃതദേഹം ലഭിച്ചു
ആംബുലൻസ് ഡ്രൈവറുടെ കല്ല്യാണത്തിന് എത്തിയ സഹപ്രവർത്തകന് നായയുടെ കടിയേറ്റു, സംഭവം നായയുടെ കടിയേറ്റ് 7 വയസുകാരി മരിച്ച കുന്നിക്കോട്