ഉഴവൂര്‍ വിജയന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

By Web DeskFirst Published Aug 12, 2017, 4:05 PM IST
Highlights

തിരുവനന്തപുരം: എൻ സി പി മുൻ സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.  പാർട്ടി നേതാവിൻറെ ഭീഷണിയെ തുടർന്നാണ് മരണത്തിനിടെയാക്കിയെതന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഐജി ശ്രീജിത്താകും അന്വേഷണം നടത്തുക.

എൻസിപി നേതാവും കേരള അഗ്രോ ഇൻ‍ഡ്രിസയ് കോർപ്പറേഷൻ ചെയർമാനുമായി സുൽഫിക്കർ മയൂരിയുടെ ഭീഷണിയെ തുടർന്ന് ഉഴവൂർ വിജയൻ മാനസികമായി തകരുകയും ഇതോടെ രോഗം മൂർച്ചിച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും കുടുബത്തെക്കുറിച്ച് മോശം പരാമർശം നടത്തുകയും സുൽഫിക്കർ മയൂരി ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയും പായിച്ചറ നാവാസ് എന്നയാളും നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിറക്കിയത്.

ഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. സുൽഫിക്കർ മയൂരി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഭീഷമിപ്പെടുത്തുമ്പോള്‍ ഉഴവൂരിനൊടപ്പമുണ്ടായിരുന്നവർ ഇതു കേട്ടിരുന്നു. യുവജനസംഘടനയുടെ നേതാവ്  അഡ്വ മുജീബ് റഹ്മാനോടും വിജയനെ കൊലപ്പെടുത്താൻ പണം മുടക്കുമെന്ന് പറഞ്ഞിരുന്നതായി പരാതയിൽ പറയുന്നുണ്ട്. അന്വേഷണ സംഘത്തെ തിങ്കാളാഴ്ച തീരുമാനിക്കും.  ഉഴവൂർ വിജയൻ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കഴിഞ്ഞ മാസം 23നാണ് മരിക്കുന്നത്.

click me!