കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന്‍

Web Desk |  
Published : Jun 07, 2018, 06:51 PM ISTUpdated : Jun 29, 2018, 04:11 PM IST
കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന്‍

Synopsis

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന്‍

തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസംഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന്‍ വ്യക്തമാക്കി. നേതൃത്വത്തിന്‍റേത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ന്യായീകരിക്കാനാവാത്ത തീരുമാനമാണെന്നും സുധീരന്‍ പറഞ്ഞു.

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി.

യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്‍റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാൻ മുഖ്യമന്ത്രി വന്നില്ല'; വിശദീകരണം തേടി കേന്ദ്രം
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'