
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട ലിത്വാനിയന്‍ വനിതയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനനുവദിക്കാതെ തിടുക്കത്തില്‍ ശവസംസ്‌കാര ചടങ്ങു നടത്തുകയും അവരുടെ ഭര്‍ത്താവിനെയും സഹോദരിയെയു തിടുക്കപ്പെട്ട് തിരിച്ചയക്കുന്നതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രതികളെ പിടികൂടിയെന്ന് പൊലിസ് പറയുമ്പോഴും ഒത്തുചേരാത്ത നിരവധി കണ്ണികള്‍ ബാക്കിയുണ്ട് എന്ന് വി.മുരളീധരന്‍ എം.പി. പറഞ്ഞു.
വിദേശ വനിതയെ കാണാതായതു മുതല്‍ പോലീസ് നടത്തിയ അന്വേഷണം സംബന്ധിച്ച് അവരുടെ സഹോദരി പരാതി പറയുകയും സ്വന്തം നിലയില്‍ അവര്‍തന്നെ അന്വേഷണം നടത്തിയതുമാണ്. കോവളത്തുനിന്ന് വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും പോലീസിന്റെ അന്വേഷണം ശരിയായ നിലയില്‍ ആയിരുന്നില്ലെന്ന് ഭര്‍ത്താവും സഹോദരിയും പറഞ്ഞതാണ്. മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള പരാതിയും അവര്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ സഹോദരി ഇല്‍സ തന്റെ അഭിപ്രായങ്ങള്‍ പെട്ടെന്നു മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. പൊലിസിന്റെ ഉന്നതതല ഇടപെടലാണ് ഇതിനു പിന്നിലെന്നു സംശയമുണ്ട്.
സര്‍ക്കാരിനു ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ വിദേശ വനിതയുടെ ഭര്‍ത്താവിനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്നു കേസിലും മറ്റും കുടക്കുമെന്നും സര്‍ക്കാരിനെതിരേ നല്ലവാക്കുപറഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നുമുള്ള ഭീഷണിക്കു മുന്നില്‍ അവര്‍ വഴങ്ങുകയായിരുന്നു. സ്വന്തം നാട്ടില്‍ വിദേശയുവതിയുടെ മൃതദേഹം കൊണ്ടുപോയി വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുകയോ കേരള സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവരികയോ ചെയ്യാതിരിക്കാനാണ് ശാന്തികവാടത്തില്‍തന്നെ കത്തിച്ചുകളയുന്നതിനുള്ള തന്ത്രം മെനഞ്ഞതെന്നുവേണം കരുതാന്‍. ഇതിനെല്ലാം പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam