'പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരം, മോദിയോടുള്ള വൈരാഗ്യം മൂലമാണ് പിണറായി സര്‍ക്കാര്‍ പിന്മാറുന്നത്' ;വി മുരളീധരൻ

Published : Oct 29, 2025, 03:45 PM IST
v muraleedharan

Synopsis

രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണം

lതിരുവനന്തപുരം:  പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു.ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് ഇതിനെ സമൂഹം വിലയിരുത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വൈരാഗ്യം മൂലമാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നത്.രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങി

പിഎം ശ്രീയിൽ സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുട്ടുമടക്കേണ്ടിവന്നത്. സർക്കാറിൻറെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവിൽ സിപിഎം എത്തിയത്. 9 വർഷത്തിനിടെ ആദ്യമായി പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങി

മുഖ്യമന്ത്രി ആദ്യം വച്ച നിർദ്ദേശത്തിൽ കേന്ദ്രത്തിനുള്ള കത്ത് ഇല്ലായിരുന്നു എന്ന് സിപിഐ വൃത്തങ്ങൾ വ്യക്തമാക്കി സമിതിയും പരിശോധനയും മാത്രമേ ഉണ്ടായിരുന്നുള്ളു അംഗീകരിക്കില്ലെന്ന് തീർത്ത് പറഞ്ഞതു കൊണ്ടാണ് നിലപാട് മാറിയത് ഇനി തെരഞ്ഞെടുപ്പ് വരെ ഇതംഗീകരിക്കില്ലെന്ന നിലപാടിൽ പാര്‍ട്ടി നില്ക്കും

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിനെ തള്ളി കെപിസിസി; കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'