സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എൻ വാസവൻ തുടരും

Published : Jan 04, 2018, 01:29 PM ISTUpdated : Oct 05, 2018, 02:16 AM IST
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എൻ വാസവൻ തുടരും

Synopsis

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എൻ വാസവൻ തുടരും. ജില്ലാ കമ്മിറ്റിയിലേയ്ക്ക് 5 പുതുമുഖങ്ങളടക്കം 37 അംഗങ്ങളെ തിരഞ്ഞെടുത്തു. 

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, ഡിവൈ എഫ് ഐ ജില്ലാ സെക്രട്ടറി പി എൻ ബിനു, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്ക്കുട്ടി,  കെ സി ജോസഫ്‌, കെ എൻ വേണുഗോപാൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. 


പാമ്പാടി സ്വദേശിയായ വി എൻ വാസവൻ രണ്ടാം തവണയാണ് സെക്രട്ടറിയാകുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സി പി ഐ എമ്മിലെത്തിയ വി എൻ വാസവൻ ജില്ലയിലെ ട്രേഡ് യൂണിയന്റെ അമരക്കാരനും റബ്കോ ചെയർമാനുമായിരുന്നു. 2006-2011 കാലയളവില്‍ കോട്ടയം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അലോഷ്യസ് സേവ്യർ; 'നന്ദാവനം പൊലീസ് ക്യാമ്പിൽ നേരിട്ട മർദ്ദനത്തേക്കാൾ വലുതല്ല ഇപ്പോഴത്തെ വേട്ടയാടലുകൾ'
സുധാകരന്‍റെ കമന്‍റ് ബോക്സിൽ 'മുഖ്യമന്ത്രി കസേര' പോര്, കെസിയെ വാഴ്ത്തിയ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി