വനിതാ മതിലിന് എതിരല്ല; കാനം രാജേന്ദ്രന് വിഎസിന്‍റെ മറുപടി

Published : Dec 30, 2018, 04:58 PM ISTUpdated : Dec 30, 2018, 05:52 PM IST
വനിതാ മതിലിന് എതിരല്ല; കാനം രാജേന്ദ്രന് വിഎസിന്‍റെ മറുപടി

Synopsis

ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിന്നിലായി. മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതുകൊണ്ടാകാമെന്നും വി എസ് പറഞ്ഞു.

തിരുവനന്തപുരം: കാനം രാജേന്ദ്രന് മറുപടിയമായി വി എസ് അച്യുതാനന്ദന്‍. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചു. തന്‍റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല‍. ഇക്കഴിഞ്ഞ മാസങ്ങളില്‍, സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ കാനം അല്‍പ്പം പിന്നിലായിപ്പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാമെന്ന പരിഹാസവും വിസിന്‍റെ പ്രസ്താവനയിൽ ഉണ്ട്. 

ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരം. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് പറഞ്ഞിരുന്നു. അതേസമയം വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെ വനിതാമതിൽ തീരുമാനിച്ചത് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ്. വി എസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. വി എസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫിൽ അടി തുടർന്നാൽ ഭരണം എൽഡിഎഫിന് കിട്ടാൻ സാധ്യത; പ്രസിഡൻ്റ് സ്ഥാനം വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോൺഗ്രസ്; തിരുവാലിയിൽ തർക്കം
ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ; വിധി വരുന്നതിന് മുമ്പ് സിപിഎം നീക്കം, 53 അംഗ കൗൺസിലിൽ നേടിയത് 32 വോട്ട്