പി എച്ച് കുര്യൻ അച്ചടക്കം പാലിച്ചില്ല: വി എസ് സുനിൽ കുമാർ

Published : Sep 08, 2018, 01:07 PM ISTUpdated : Sep 10, 2018, 12:44 AM IST
പി എച്ച് കുര്യൻ അച്ചടക്കം പാലിച്ചില്ല: വി എസ് സുനിൽ കുമാർ

Synopsis

അഡീഷനൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെതിരെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഒരുദ്യോഗസ്ഥൻ സർക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. നെൽക്കൃഷി വ്യാപിപ്പിക്കലാണ് സർക്കാരിന്റെ ലക്ഷ്യം.

തൃശൂര്‍: തന്നെയും സർക്കാരിനെയും പരസ്യമായി വിമർശിച്ച അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽക്കുമാർ. പി.എച്ച്.കുര്യൻ അച്ചടക്കം ലംഘിച്ചു. കൃഷി വ്യാപിപ്പിക്കുന്നത് മോക്ഷം നേടാനാണോയെന്ന ചോദ്യം അംഗീകാരമായി കാണുന്നുവെന്നും സുനിൽകുമാർ തൃശ്ശൂരിൽ പറഞ്ഞു.

കുട്ടനാട്ടിൽ നെൽകൃഷി നഷ്ടമാണെന്നും ഇവിടെ നെൽകൃഷി വർധിപ്പിക്കുന്നത് കൃഷിമന്ത്രിക്ക് മോക്ഷം നേടുന്ന പോലെയാണെന്നുമായിരുന്നു പി.എച്ച.കുര്യന്റെ പ്രസ്താവന. കൃഷി മൂലമാണ് കുട്ടനാട്ടിൽ വെള്ളം പൊങ്ങിയത്. കൃഷിയ്ക്കല്ല ടൂറിസം മേഖലയ്ക്കാണെ് ഇവിടെ സാധ്യതയെന്നും പി എച്ച് കുര്യൻ പറഞ്ഞു. ഇതിനെതിരെയാണ് കൃഷിമന്ത്രി ഇന്ന് രംഗത്തെത്തിയത്.

തനിക്ക് കൃഷിയിലാണ് താൽപര്യം. ഓരോരുത്തരും അവരവരുടെ താൽപര്യത്തിനനുസരിച്ചാണ് കാര്യങ്ങളെ കാണുന്നത്. കൃഷി വ്യാപിപ്പിക്കുന്നത് മോക്ഷം നേടാനാണോയെന്ന ചോദ്യം അംഗീകാരമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.അഡീഷണൽ ചീഫ് സെക്രട്ടറിയുടേത് അച്ചടക്ക ലംഘനമാമെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരിക്കുന്ന സാഹചര്യത്തിൽ ഒരു മുതിർന്ന ഇദ്യേഗസ്ഥനിൽ നിന്ന് മന്ത്രിക്കെതിരെ പ്രതികരണമുണ്ടായത് സർക്കാരിനെ അലേസരപ്പെടുത്തിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്