അപകടങ്ങള്‍ക്ക് കാരണം റോഡ് സുരക്ഷയോടുള്ള പുച്ഛം : വിഎസ് സുനില്‍ കുമാര്‍

Published : Oct 09, 2018, 07:54 AM IST
അപകടങ്ങള്‍ക്ക്  കാരണം റോഡ് സുരക്ഷയോടുള്ള പുച്ഛം : വിഎസ് സുനില്‍ കുമാര്‍

Synopsis

റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങൾക്ക് കാരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. തിരുവനന്തപുരം പ്രസ് ക്ലബിൻറെ റോഡ് സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വർ‍ഷം 4000 പേരുടെ ജീവനാണ് കേരളത്തിലെ നിരത്തുകളിൽ പൊലിയുന്നതെന്നാണ് നാറ്റ്പാക്കിന്‍റെ കണക്ക്.   

തിരുവനന്തപുരം: റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങൾക്ക് കാരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. തിരുവനന്തപുരം പ്രസ് ക്ലബിൻറെ റോഡ് സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വർ‍ഷം 4000 പേരുടെ ജീവനാണ് കേരളത്തിലെ നിരത്തുകളിൽ പൊലിയുന്നതെന്നാണ് നാറ്റ്പാക്കിന്‍റെ കണക്ക്. 

ഏറ്റവും ഒടുവിൽ കേരളം ഞെട്ടിയത് വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും മരണവാർത്ത കേട്ടാണ്. രാത്രി യാത്രയാണ് ഏറ്റവും അപകടകരമെന്നാണ് മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന്റെ ഉപദേശം.

അപകടങ്ങൾ ഉണ്ടായാൽ ഉടനടി പ്രാഥമിക ചികിത്സ ലഭ്യമാക്കിയാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.മാർത്താണ്ഡൻപിള്ള പറഞ്ഞു.  വേഗം നിയന്ത്രിച്ചും, സീറ്റ് ബൈൽറ്റും, ഹെൽമറ്റും ധരിച്ചും തന്നെ അപകടനിരക്ക് കുറക്കാനാകുമെന്നാണ് സെമിനാറിൽ സംസാരിച്ചവരെല്ലാം വ്യക്തമാക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്