പിഎം ശ്രീ പദ്ധതിയിലെ എഐഎസ്എഫ് , എഐവൈഎഫ് പ്രതിഷേധം അതിരുകടന്നു, വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് വി ശിവൻകുട്ടി

Published : Oct 30, 2025, 10:29 AM IST
minister v sivankutty

Synopsis

പി എം ശ്രീ പദ്ധതിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ല.മുഖ്യമന്ത്രി ഇടപ്പെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്

lതിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ എഐഎസ്എഫ് , എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത് സിപിഎം സിപിഐ  പ്രശനം ആണ്. ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. അവരുടെ നേതാക്കൾ വേദനിപ്പിക്കുന്ന പല വാക്കുകളും പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇടപ്പെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. മരവിപ്പിക്കുന്നത് പ്രയോഗികമാണോ, ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് എല്ലാം ആലോചിച്ചിട്ടാണ് ചെയ്തതെന്നും മന്ത്രി മറുപടി നല്‍കി.

 

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടർ പട്ടികയിൽ പേരില്ല