
വഡോദര: മുന്നറിപ്പുകളെ അവഗണിച്ച് കികി ഡാൻസ് രാജ്യത്ത് വീണ്ടും തരംഗമാകുന്നു. നടു റോഡിൽ കികി ചലഞ്ച് ചെയ്യുന്ന വീട്ടമ്മയുടെ വീഡിയോ വൈറലായതോടെ നടപടിക്കൊരുങ്ങുകയാണ് ഗുജറാത്ത് പൊലീസ്. ആരും കികി ചലഞ്ച് ഏറ്റെടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിരുന്നു. എന്നാൽ ഇതിനുപിന്നാലെയാണ് വീട്ടമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വഡോദരയിൽ റോഡിൽ കികി ചലഞ്ച് നടത്തിയ റിസ്വാന മീർ എന്ന വീട്ടമ്മ യാത്രക്കാരെ വലക്കുകയും ചെയ്തിരുന്നു.
കികി ചലഞ്ച് ഏറ്റെടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങി ചാടുന്നത് കൃത്യം നടത്തുന്നവരെയും മറ്റുള്ളവരെയും ബാധിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് പൊലീസ് വാർത്താ ഏജൻസിയായ എഎൻഐയിലുടെ അറിയിച്ചത്. എന്നാൽ ഇതവഗണിച്ച് വീട്ടമ്മ ഡാൻസ് ചെയ്യുകയായിരുന്നു.
സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് പുറത്ത് ചാടി ഡാൻസ് ചെയ്ത് തിരികെ വീണ്ടും വാഹനത്തിൽ പ്രവേശിക്കുന്നതാണ് കികി ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെയാണ് ഡാന്‍സ് ചെയ്ത് ചലഞ്ച് ആരംഭിച്ചത്.
ഇന്‍ മൈ ഫീലിംഗ്സ. കികി ചലഞ്ച് എന്നീ പേരുകളിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. തുടർന്ന് യുവതി യുവാക്കള്‍ പരസ്പരം വെല്ലുവിളികളുമായി ഡാന്‍സ് ചെയ്ത് രംഗത്തെത്തി. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചലഞ്ച് പ്രചരിച്ചത്.കികി ചലഞ്ചിനിടെ നിരവധി അപകടങ്ങൾ നടന്നതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. മുംബൈ, ദില്ലി, ഉത്തർപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങലളിലെ പൊലീസ് കികി ചലഞ്ചിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ കികി ഡാൻസ് ചെയ്ത യുവതിയെ അൽഖോബാറിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam