
പാലക്കാട്: വാളയാർ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ് . കൊലപാതകമെന്ന് സ്ഥിരീകരിക്കാൻ മതിയായ തെളിവുകളില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് എസ്‍പിയുടെ റിപ്പോർട്ട് . റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഫോറൻസിക് പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് .
അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളെ കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗികബപീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുവും അയൽവാസിയുമുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
എന്നാൽ, പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam