യു.എ.ഇയില്‍ വാലന്റൈന്‍ വിപണി സജീവമാകുന്നു

Published : Feb 13, 2017, 08:16 PM ISTUpdated : Oct 05, 2018, 01:08 AM IST
യു.എ.ഇയില്‍ വാലന്റൈന്‍ വിപണി സജീവമാകുന്നു

Synopsis

ദിവസവും ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ എന്നാണ് പഴമൊഴി. എന്നാല്‍ ആപ്പിള്‍ കൊടുത്ത് വാലന്റൈനെ സന്തോഷിപ്പിക്കൂ എന്നാണ് പുതുവിപണി പറയുന്നത്. പ്രണയ ദിനത്തോട് അനുബന്ധിച്ച് ഹാപ്പി വാലന്റൈന്‍ എന്ന് എഴുതിയിട്ടുള്ള ആപ്പിളുകളാണ് യു.എ.ഇയിലെ ഈ വര്‍ഷത്തെ ആകര്‍ഷണം. നെതര്‍ലന്റ്സില്‍ നിന്ന് വരുന്ന ഈ ആപ്പിള്‍ ഒരെണ്ണത്തിന്റെ വില ഒന്‍പത് ദിര്‍ഹം 95 ഫില്‍സ്. അതായത് 180 രൂപയില്‍ അധികം. ചുവന്ന് തുടുത്തിരിക്കുകയാണ് യു.എ.ഇയിലെ വാലന്‍റൈന്‍സ് ഡേ വിപണി. പൂക്കളും ബൊക്കെകളും ചോക്കളേറ്റുകളും ടെഡി ബെയറുകളും സ്നേഹ സന്ദേശമുള്ള കാര്‍ഡുകളുമെല്ലാമുണ്ട്.

ചുവപ്പ് നിറം തന്നെയാണ് വസ്‌ത്ര വിപണിയിലും നിറഞ്ഞ് നില്‍ക്കുന്നത്. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വാലന്റൈന്‍ വസ്‌ത്ര ശേഖരമുണ്ട്. ഹൃദയാകൃതിയില്‍ ഉള്ള കേക്കുകള്‍ക്കാണ് പ്രണയദിന വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. പ്രണയ സന്ദേശമുള്ള കപ്പ് കേക്കുകള്‍ക്കും ആവശ്യക്കാരുണ്ട്. സുഗന്ധ ദ്രവ്യങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളുമെല്ലാം വാലന്റൈന് സമ്മാനിക്കാനായി വിപണി ഒരുക്കി വച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ, അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്