ബലാത്സംഗത്തിനു കാരണം വാലന്‍റൈന്‍സ് ഡേ എന്ന് ആര്‍എസ്എസ് നേതാവ്

Published : Jun 03, 2017, 02:41 PM ISTUpdated : Oct 04, 2018, 05:00 PM IST
ബലാത്സംഗത്തിനു കാരണം വാലന്‍റൈന്‍സ് ഡേ എന്ന് ആര്‍എസ്എസ് നേതാവ്

Synopsis

മുംബൈ: ബലാത്സംഗവും ഗാർഹിക പീഡനവും വർധിച്ചുവരാൻ കാരണം വാലന്‍റൈന്‍സ് ഡേ ഉള്‍പ്പെടെയുള്ള പാശ്ചാത്യ സംസ്കാരമാണെന്ന് എന്ന് ആര്‍എസ്എസ് നേതാവ്. ആർ.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാർ. പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകരോട് ജയ്‍പൂരില്‍ സംസാരിക്കുന്നതിനിടയിലാണ് ഇന്ദ്രേഷ് കുമാറിന്‍റെ വാക്കുകള്‍.

മുത്തലാഖിന് കാരണവും പാശ്ചാത്യ സ്വാധീനമാണെന്നും ഇന്ദ്രേഷ്  ആരോപിച്ചു. പ്രണയം ശുദ്ധമാണ്. എന്നാൽ പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലന്‍റൈൻസ് ഡേയിലാണ് ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്നതിനാലാണ് ബലാത്സംഗം, ഗാർഹിക പീഡനം, പെൺ ഭ്രൂണഹത്യ, കൊലപാതകം, മുത്തലാഖ് എന്നിവ വർധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഫ് ഫെസ്റ്റിലിനെയും കഴിഞ്ഞ ദിവസം ഇന്ദ്രേഷ് വിമർശിച്ചിരുന്നു. ബീഫ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അത് മാനവികതക്കെതിരായ പ്രവർത്തിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസ് നേതൃത്വം നിയന്ത്രിക്കണം'; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി
തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ