വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; 'മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി, മകൾക്ക് നീതി വേണം'; കുട്ടിയുടെ അച്ഛൻ

Published : Jun 30, 2025, 09:01 AM ISTUpdated : Jun 30, 2025, 11:39 AM IST
idukki rape case

Synopsis

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാലു വർഷം.

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാലു വർഷം. പ്രതിയെന്ന് കണ്ടെത്തിയ അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഒന്നര വർഷം കഴിഞ്ഞിട്ടും തുടർ നടപടിയൊന്നുമില്ലെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ നൽകിയ ഉറപ്പുകളൊക്കെ പാഴ് വാക്കായെന്നും അച്ഛൻ പറഞ്ഞു.

2021 ജൂണ്‍ 320നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രതിയാക്കിയ അർജുനെ വെറുതെ വിട്ട വിധിക്കെതിരെ നൽകിയ അപ്പീലിൽ ഒന്നര വർഷമായിട്ടും തുടർ നടപടിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കുട്ടിക്ക് നീതി നേടി കൊടുക്കാൻ സർക്കാർ സഹായിക്കണമെന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്