
യുഎസിൽനിന്നുള്ള അഭിഭാകനായ സി.എഡ്മണ്ട്സ് അലനാണ് സെപ്തംബര്‍ 16ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കത്തെഴുതിയത്. ആയുധ വിവാദ വിൽപ്പനക്കാരനായ അഭിഷേക് വർമയോട് ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ സംബന്ധിച്ച് വരുൺ ഗാന്ധി വെളിപ്പെടുത്തിയതായാണ് കത്തിലെ ആരോപണം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന കാര്യങ്ങളാണ് വരുൺ ഗാന്ധി ചോർത്തി നൽകിയതെന്ന് പാർലമെന്ററി പ്രതിരോധ കമ്മറ്റി അംഗമായ അലൻ പറയുന്നത്. അഭിഷേകും അലനും മുമ്പ് ബിസിനസ് പങ്കാളികളായിരുന്നു. എന്നാൽ 2012ൽ ഇവർ പിരിഞ്ഞു.
വിവിധ കേസുകളിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ അഭിഷേക് വർമ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വർമയ്ക്കിരെ പല നിർണായക തെളിവുകളും അലൻ മുമ്പുതന്നെ ഇന്ത്യൻ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അഭിഷേകിനെ കൂടാതെ മുതിർന്ന സൈനിക ഓഫീസർമാരും ഇയാളുടെ രഹസ്യം ചോർത്തൽ സംഘത്തിലുണ്ടായിരുന്നു. 2008ൽ അഭിഷേക് വർമയ്ക്കു ജാമ്യം ലഭിച്ചു.
എന്നാൽ ആരോപണങ്ങൾ വരുൺ ഗാന്ധി നിഷേധിച്ചു. അസംബന്ധമായ ഇത്തരം റിപ്പോർട്ടുകളോടു പ്രതികരിക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെയുള്ള വാദത്തിന് തെളിവുകളുണ്ടോ എന്നും വരുൺ ചോദിക്കുന്നു. 15 വർഷമായി താൻ അഭിഷേക് വർമയെ കണ്ടിട്ടില്ലെന്നും താൻ ഹണി ട്രാപ്പിൽ പെട്ടതിന് തെളിവായി ഫോട്ടോ ഹാജരാക്കാൻ കഴിഞ്ഞാൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുമെന്നും വരുൺ ഗാന്ധി പറയുന്നു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്‌ഥാനാർഥിയായി വരുൺ ഗാന്ധിയെ ഉയർത്തിക്കാട്ടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഹണി ട്രാപ് വിവാദം തലപൊക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam