'മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക്, അതും നെറ്റിക്ക്'; വസന്തകുമാറിന്റെ വേർപാടിൽ കരളലിയിച്ച് ഒരു കുറിപ്പ്

Published : Feb 17, 2019, 08:42 PM ISTUpdated : Feb 17, 2019, 09:04 PM IST
'മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക്, അതും നെറ്റിക്ക്'; വസന്തകുമാറിന്റെ വേർപാടിൽ കരളലിയിച്ച് ഒരു കുറിപ്പ്

Synopsis

മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം.. അതും നെറ്റിക്കു... ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്..അളിയാ പുറകിൽ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന് ...പിന്നെ. കൈയ്യും കാലും പോയി കിടന്നാൽ...

'മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം... അതും നെറ്റിക്കു... ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്...അളിയാ പുറകിൽ എങ്ങാനും ആണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന്', പുല്‍വാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറുമായുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് സുഹൃത്ത് ഷിജു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വസന്തകുമാറുമായുള്ള ഓർമ്മകൾ ഷിജു പങ്കുവച്ചത്. ഇരുവരും മുൻപ് നടത്തിയ സംഭാഷണങ്ങളിലെ ഏടുകളാണ് ഷിജു കുറിച്ചത്. വസന്തകുമാറെന്ന വ്യക്തിയെ തന്റെ കുറിപ്പിലൂടെ ഷിജു ലോകത്തിന് തുറന്നു കാട്ടുകയാണ്. വസന്തകുമാറിന്റെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന കുറിപ്പ് മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

എടാ മോനേ.. ഷിജു... നിന്റെ നാടൊക്കെ എന്ത്... നീ വയനാട്ടിൽ വാ.... അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്... സൂപ്പർ ആണ് മോനേ....... നീ നാട്ടിൽ വരുമ്പോൾ വിളി വസന്തെ... അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും.... അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല. ഇപ്പോൾ ഞാൻ നിന്റെ നാട്ടിൽ വന്നു. നീ വിളിക്കാതെ...നിന്നോട് പറയാതെ... നീ ഇല്ലാത്ത നിന്റെ നാട്ടിൽ.... ഞങ്ങൾ എല്ലാവരും.....നിന്നെയും കാത്ത് ഇരിക്കുന്നു. അന്ന് ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞു. ഗ്ലാമർ ഉളളവർ ചിരിക്കണ്ട കാര്യം ഇല്ലെന്ന്. പിന്നെ.. വയനാടൻ മമ്മൂട്ടി എന്നുഞാനും... ഇന്നലെ എഫ്ബിയിലും വാട്സ്ആപ്പിലും മുഴുവൻ ഈ ഫോട്ടോ ആയിരുന്നു... രാവിലെ വന്ന പത്രത്തിലും. 

കമ്പനിയിലെ നേവി ഗേറ്റർ... ചത്തീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു...വിളിച്ചപ്പോൾ നീ പറഞ്ഞു ചത്തില്ല മോനേ...ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി..എന്ന്..... മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം.. അതും നെറ്റിക്കു... ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്..അളിയാ പുറകിൽ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന് ...പിന്നെ. കൈയ്യും കാലും പോയി കിടന്നാൽ...അയ്യോ....എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങൾ....പക്ഷേ ഇപ്പൊൾ ചിന്നി ചിതറിയ ശരീരവും ആയി.. വസന്താ.. നീ....

ജീവതത്തിൽ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരൻ.... ഒരു ബിയർ പോലും കുടിക്കില്ല ... കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടിൽ ഉണ്ടെന്ന് ഉത്തരം. ദിവസവും 10 -20 കിലോമീറ്റർ ഓടും... അതും രാവിലെ നാലു മണിക്ക് എഴുന്നേറ്റു..... അത് കഴിഞ്ഞ് പി.ടിയ്ക്ക്‌ വന്നു ഞങ്ങടെ കൂടെയും.... കമ്പനിയിൽ ക്യാരംസ് ബോർഡിൽ വസന്തിനെ തോൽപ്പിക്കാൻ ആരും ഇല്ല.. ... അതും വീട്ടിൽ ഫോൺ വിളിച്ച് കൊണ്ട്....ഒരു 100 തവണ ഷീന..ഷീന.... എന്ന് പറഞ്ഞ് കൊണ്ട്. നീ വലിയ ഓട്ടക്കരൻ അല്ലേ... ഞങ്ങളെ എല്ലാം പിന്നിൽ ആക്കി ഓടുന്നവൻ..... മരണ കാര്യത്തിലും. അങ്ങനെ... ആയല്ലോ.... എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാൻ ഉള്ളതാണെന്ന് അറിയാം.. എങ്കിലും... ഒത്തിരി സ്വപ്നങ്ങൾ ഉള്ള നിന്നോട് ഇത്... വേണ്ടരുന്ന് എന്ന് തോന്നുന്നു ....

നീ ഇപ്പൊൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്...നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂർവം ഓർക്കും... വസന്ത....... നിന്റെ കുട്ടികളും അഭിമാനപൂർവം ജീവിക്കും..... കൂടെ ഞങ്ങളും ഈ നാടും... നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും.... മറക്കില്ല ഒരിക്കലും.... ജയ് ഹിന്ദ്..... കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരൻ...... ഷിജു സി യു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി