''കിട്ടിയത് പത്ത് മടങ്ങായി ഞങ്ങൾ തിരിച്ചു കൊടുത്തിരിക്കും''; വൈറലായി മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ്

By Web TeamFirst Published Feb 16, 2019, 4:03 PM IST
Highlights

കൊല്ലപ്പെട്ടവരിൽ മലയാളിയായ വയനാട് വൈത്തിരി സ്വദേശി വസന്ത്കുമാർ എന്ന സൈനികനും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ര‍ജ്ഞിത്തിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

ശ്രീന​ഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ വെടി‍ഞ്ഞ 39 സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. സൈനികനായ രജ്ഞിത്ത് രാജിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ മുക്തരായിട്ടില്ല. സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേർക്ക് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. 

കൊല്ലപ്പെട്ടവരിൽ മലയാളിയായ വയനാട് വൈത്തിരി സ്വദേശി വസന്ത്കുമാർ എന്ന സൈനികനും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ര‍ജ്ഞിത്തിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ''ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രീയക്കാരല്ല. ഇന്ത്യൻ ആർമി ആണ്. കിട്ടിയത് പത്തു മടങ്ങായി ഞങ്ങൾ തിരിച്ചു കൊടുത്തിരിക്കും.'' രജ്ഞിത്ത് രാജ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ലീവ് തീരും മുൻപേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേന്നാളോ നടക്കാൻ പോകുന്ന രാഷ്‌ടീയ കോലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും.

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയക്കാരെ ഞാൻ സ്വാഗതം ചെയ്യുന്നു. അപ്പോൾ നിങ്ങൾക്കു മനസിലാകും.  the beauty of JOURNEY through heaven valley of India.
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രീയക്കാരല്ല... ഇന്ത്യൻ ആർമി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ.

click me!