
സൗദിയില്‍ മൂല്യ വര്‍ദ്ധിത നികുതി സുഗമമായി നടപ്പാക്കുന്നതിന് ടാക്‌സ് അതോറിറ്റി പദ്ധതി ആവിഷ്ക്കരിക്കുന്നു. ഏകീകൃത മൂല്യ വര്‍ദ്ധിത നികുതി നടപ്പിലാക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായാണ് അഞ്ചു ശതമാനം വാറ്റ് നടപ്പാക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.
മൂല്യ വര്‍ദ്ധിത നികുതി അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പാക്കുന്നതിന് ജനറല്‍ അതോറിട്ടി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സാങ്കേതിക അക്കൗണ്ടിംഗ് സൊല്യൂഷന്‍ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന 12 കമ്പനികളുടെ പ്രതിനിധികളുമായി അതോറിറ്റി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
വാറ്റ് നടപ്പിലാക്കുന്നതിന് ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ ഈ കമ്പനികളുടെ സേവനം ഉറപ്പുവരുത്തും. സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരാതെ സംരക്ഷിക്കുന്നതിനാണ് ഈ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നു അതോറിട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഏകീകൃത മൂല്യ വര്‍ദ്ധിത നികുതി നടപ്പിലാക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായാണ് അഞ്ചു ശതമാനം വാറ്റ് നടപ്പാക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam