
ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍വരും.ഇതിനുള്ള ഔദ്യോഗിക അംഗീകാരം അടുത്താഴ്ച ലഭിക്കുമെന്നും, നിയമം പ്രാബല്യത്തില്‍കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള നടപടികള്‍അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നും ധനകാര്യ മന്ത്രാലയം നികുതി വിഭാഗം സെക്രട്ടറി ജനറല്‍നാസര്‍ അല്‍ ശുകൈലി പറഞ്ഞു.
ഒമാനും മറ്റു ജി സി സി രാജ്യങ്ങളും തമ്മില്‍ സഹകരിച്ചാണ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി.
ഇതിനു തയ്യാറാക്കിയിട്ടുള്ള കരട് നിയമം, പുനരവലോകനത്തിനായി നിയമനിര്‍മാണ വിഭാഗത്തിന് ഉടന്‍ സമര്‍പ്പിക്കും.മദ്യം, പുകയില ഉത്പന്നങ്ങള്‍, എനര്‍ജി ഡ്രിംഗ് എന്നിവക്ക് വില വര്‍ദ്ധനവ് ഉണ്ടാകും.
സര്‍ക്കാരിന്റെ ഖജനാവിലേക്കുള്ള കോര്‍പറേറ്റ് ആദായ നികുതി വരുമാനം വര്‍ധിച്ചതായും നാസര്‍ ശുകൈലി പറഞ്ഞു.
ആഗസ്ത് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 180 ദശലക്ഷം ഒമാനി റിയാലില്‍നിന്നും, 350.7 ദശലക്ഷം റിയാലാണ് ഖജനാവിലേക്ക് ലഭിച്ചത്.
എണ്ണ വിലയിടിവ് മൂലം ഉണ്ടായ സാമ്പത്തിക ബാദ്യതകള്‍ മറികടക്കുന്നതിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നത് ഒരു അനുകൂല ഘടകമാണെന്നും നാസര്‍ ശുകൈലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam