നാദാപുരത്ത് കൊലയാളികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു; അന്വേഷണം കണ്ണൂര്‍ ജില്ലയിലേക്കും

Published : Aug 14, 2016, 05:07 AM ISTUpdated : Oct 04, 2018, 05:12 PM IST
നാദാപുരത്ത് കൊലയാളികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു; അന്വേഷണം കണ്ണൂര്‍ ജില്ലയിലേക്കും

Synopsis

വെള്ളിയാഴ്ച വൈകുന്നേരം അസ്‍ലമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ, ഇന്നോവ കാറില്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. എന്നാല്‍ ആര്‍.സി ഉടമ രണ്ട് വര്‍ഷം മുമ്പ് കാര്‍ വിറ്റിരുന്നെന്ന് പിന്നീട് കണ്ടെത്തി. രണ്ട് വര്‍ഷത്തിനിടെ ആറ് പേരോളം ഈ വാഹനം ഉപയോഗിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ആരും രേഖകളിലെ പേര് മാറ്റിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരെ ഓരോരുത്തരെയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം കൊല നടത്തിയവര്‍ സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നാദാപുരത്തും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് രാവിലെ വടകര റസ്റ്റ് ഹൗസില്‍ നടക്കും. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം ഇതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'
നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം