
എറണാകുളം: മൂവാറ്റുപുഴ കല്ലൂർകാട് അനധികൃതമായ് പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറി റെയ്ഡ് ചെയ്ത് വാഹനങ്ങളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് ജെസിബിയും ടിപ്പറും ലോറികളും ടില്ലറുകളുമടങ്ങുന്നവ പിടികൂടിയത്. ചെങ്കല്ലുകൾ നിറച്ച രണ്ടു മിനി ലോറികൾ മണ്ണു മാറ്റാനുപയോഗിച്ച ജെസിബി, ടിപ്പർ, കല്ലുവെട്ടാനും പോളീഷ് ചെയ്യാനുമുപയോഗിച്ച യന്ത്രങ്ങൾ, മറ്റ് പണിയായുധങ്ങൾ എന്നിവയാണ് കല്ലൂർകാട് പൊലീസ് രഹസ്യ നീക്കത്തിലൂടെ പിടികൂടിയത്.
നാഗപ്പുഴ പത്തുകുത്തി കാരംകുന്നേൽ ശ്യാമളന്‍റെ പുരയിടത്തിലാണ് ഒരാഴ്ചയോളമായ് അനധികൃത ചെങ്കൽ ഖനനം നടന്നിരുന്നത്. 60 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും 10 മീറ്റർ ആഴത്തിലുമായിരുന്നു ഖനനം. അശമന്നൂർ സ്വദേശി സനൂപിന്‍റെ നേതൃത്വത്തിലായിരുന്നു ഖനന ജോലികൾ നടത്തിയിരുന്നത്. സ്ഥലമുടമ ശ്യാമളനോ, ജോലികൾ നടത്തിയിരുന്ന സനൂബിനോ ഖനനം സംബന്ധിച്ച ഒരുവിധ അനുമതികളും കല്ലൂർകാടു പൊലീസിനു മുന്നിൽ ഹാജരാക്കാനായില്ല. അനധികൃത ഖനനം സംബന്ധിച്ചും പിടികൂടിയ വാഹനങ്ങളുടടേതുമടക്കം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam