
കൊച്ചി: ത്രിപുര കേരളത്തിൽ ആവർത്തിക്കാൻ സാധ്യതയില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍നടക്കുന്നത് ശക്തമായ മത്സരമാണ്. എസ്എന്‍ഡിപി നിലപാട് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ രേഖകളെല്ലാം നൽകിയിട്ടുണ്ട്. എന്നാല്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് തന്നെ ചിലർ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam