നിലപാടില്‍ മാറ്റമില്ല; എസ്എന്‍ഡിപി യുവതി പ്രവേശനത്തിന് എതിര്: വെള്ളാപ്പള്ളി നടേശന്‍

By Web TeamFirst Published Dec 4, 2018, 12:54 PM IST
Highlights

നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.

തിരുവനന്തപുരം: നിലപാടില്‍ മാറ്റമില്ലെന്നും എസ് എന്‍ ഡി പി ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'പോയിന്‍റ് ബ്ലാങ്കില്‍' സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട്. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല. 

നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല പ്രശ്നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്.  


 

click me!