
ആലപ്പുഴ: ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണ്. ചെങ്ങന്നൂരിൽ ജയിക്കാൻ കേന്ദ്രഭരണത്തിന്‍റെ മറവിൽ ഏതടവും ബിജെപി പയറ്റുമെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.
രാജ്യസഭ സീറ്റ് പ്രഖ്യാപനത്തോടെ ബിഡിജെഎസ് ബിജെപി ബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പാകും ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബിജെപിക്ക് ഇനി വളരാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഘടകകക്ഷികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്കാനുള്ള മര്യാദ ബിജെപി നേതൃത്വം കാണിക്കണം. യുഡിഎഫ് നേതൃത്വം ഇപ്പോള്‍ ബിഡിജെഎസ്സിന്‍റെ പിറകെ നടക്കുകയാണ്. അതേസമയം രാജ്യസഭ സീറ്റ് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം
ഈ മാസം 14 ന് നടക്കുന്ന ബിഡിജെഎസ് യോഗം ഇതോടെ നിർണായകമായി. തീരുമാനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ എൻഡിഎ മുന്നണി സംവിധാനത്തിലും പ്രതിഫലിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam