വേങ്ങരയിൽ ഇന്ധനവില വർധനവ് തെരഞ്ഞെടുപ്പ് ആയുധം

Published : Oct 01, 2017, 06:10 AM ISTUpdated : Oct 04, 2018, 11:56 PM IST
വേങ്ങരയിൽ ഇന്ധനവില വർധനവ് തെരഞ്ഞെടുപ്പ് ആയുധം

Synopsis

വെങ്ങര: ഷാർജയിലെ നയതന്ത്രം ഇടത് മുന്നണി പ്രചാരണ വിഷയമാക്കിയതിന് പിന്നാലെ വേങ്ങരയിൽ ഇന്ധനവില വർധന ആയുധമാക്കി  യു ഡി എഫ്. യു പി എ സർക്കാരിന്റെ കാലത്തെ നിയന്ത്രണമില്ലായ്മ ചൂണ്ടിക്കാട്ടി  യു ഡി എഫിന്‍റെ വാദത്തെ ഇടത് മുന്നണിയും  ബി ജെ പിയും തിരിച്ചടിക്കുന്നു.

ഷാർജയിൽ മലയാളികളുടെ ജയിൽ മോചനത്തിനായി മുഖ്യമന്ത്രി നടത്തിയ  ഇടപെടൽ വേങ്ങരയിൽ പ്രചാരണ രംഗത്ത് കിതച്ചു നിന്ന ഇടതിന് വലിയ ആശ്വാസമായിരുന്നു. ഷാർജ വിഷയം പ്രചാരണ രംഗത്ത് തരംഗമാകുന്നുവെന്ന തിരിച്ചറിവ് പൊടുന്നനെ ഇന്ധന വിലവർധനയിലേക്ക് യു ഡി എഫിനെ തിരിച്ചു. വേങ്ങരയിൽ ഉമ്മൻ ചാണ്ടിയാണ് വിഷയം തുടങ്ങി വച്ചത്.

ഇന്ധന വിലവർധന വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു യുപിഎ സർക്കാരിന്റെ കാലത്ത് നടന്നത് എന്തായിരുന്നുവെന്നാണ് ഇടതുപക്ഷത്തിന്‍റെ മറുചോദ്യം. സർക്കാരിന് ഇന്ധന വില കുറച്ചൂടേയെന്ന ചോദ്യത്തോട് സ്ഥാനാർത്ഥി പി പി ബഷീറിന്റെ പ്രതികരണം ഇങ്ങനെ

നയരൂപീകരണത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകുയെന്നാണ് ബിജെപിയുടെ നിലപാട്‌. വേങ്ങരയിൽ ഇന്ധന വില ചർച്ചയാക്കേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ