വാട്സാപ്പ് ഉപയോഗിക്കുന്ന പ്രാഥമിക ഫോണിനപ്പുറം മറ്റിടങ്ങളിൽ ലോഗിൻ ചെയ്യാനുള്ള ഫീച്ചർ രാവിലെ ഏറെ നേരം തടസ്സം നേരിട്ടു. ഫീച്ചർ പിന്നീട് തിരിച്ചെത്തിയെങ്കിലും ഒന്നിലധികം ഡിവൈസുകളിൽ ലോഗിൻ ഇപ്പോഴും സാധ്യമല്ല.
ദില്ലി : കേന്ദ്ര സർക്കാരിന്‍റെ സിം ബൈൻഡിംങ്ങ് നയം നാളെ മുതൽ നിലവിൽ വരാനിരിക്കെ വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ സാങ്കേതിക പ്രശ്നം. വാട്സാപ്പ് ഉപയോഗിക്കുന്ന പ്രാഥമിക ഫോണിനപ്പുറം മറ്റിടങ്ങളിൽ ലോഗിൻ ചെയ്യാനുള്ള ഫീച്ചർ രാവിലെ ഏറെ നേരം തടസ്സം നേരിട്ടു. ഫീച്ചർ പിന്നീട് തിരിച്ചെത്തിയെങ്കിലും ഒന്നിലധികം ഡിവൈസുകളിൽ ലോഗിൻ ഇപ്പോഴും സാധ്യമല്ല. നേരത്തെ നാല് ഡിവൈസുകളിൽ വരെ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാമായിരുന്നു. ഇപ്പോൾ ഒരു ഡിവൈസിൽ വാട്സാപ്പ് ലിങ്ക് ചെയ്തതിന് ശേഷം രണ്ടാമതൊരു ഡിവൈസ് കൂടി കണക്ട് ചെയ്താൽ ഉടൻ ആദ്യ ഡിവൈസിൽ നിന്ന് ലോഗൗട്ട് ആകും. ഇത് മനപ്പൂർവം ഏർപ്പെടുത്തിയ നിയന്ത്രണമാണോ അതോ സാങ്കേതിക പ്രശ്നമാണോയെന്ന് വാട്സാപ്പോ മെറ്റയോ വ്യക്തമാക്കിയിട്ടില്ല.


