ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചിട്ട് പോയ രോഗമാണ് ഇംഗ്ലീഷ്: ഉപരാഷ്ട്രപതി

By Web TeamFirst Published Sep 14, 2018, 10:46 PM IST
Highlights

പ്രാഥമിക വിദ്യാഭ്യാസം സ്വന്തം മാതൃഭാഷയിലായിരിക്കണം. എന്നാല്‍ രാജ്യത്തിന്‍റെ പുരോഗതിക്ക് ഹിന്ദി കൂടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചിട്ട് പോയ രോഗമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഹിന്ദി ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി പഠിച്ചില്ലെങ്കില്‍ പുരോഗതി ഉണ്ടാകില്ല. അത് തനിക്ക് അറിയാമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പ്രാഥമിക വിദ്യാഭ്യാസം സ്വന്തം മാതൃഭാഷയിലായിരിക്കണം. എന്നാല്‍ രാജ്യത്തിന്‍റെ പുരോഗതിക്ക് ഹിന്ദി കൂടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തില്‍ താനും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഹിന്ദി കൂടാതെ പുരോഗതി കൈവരിക്കാനാകില്ലെന്നും പിന്നീട് താന്‍ തിരിച്ചറിഞ്ഞുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ഡല്‍ഹിയില്‍ എത്തിയപ്പോള്‍ തന്റെ മുറി ഹിന്ദി ഇവിടെ സ്വീകരിക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹം തന്‍റെ മാതൃഭാഷയിലാണ് സംസാരിച്ചത്. ഇറാനിയന്‍ പ്രസിഡന്റും തന്‍റെ മാതൃഭാഷയിലാണ് സംസാരിച്ചത്. 

തങ്ങളുടെ മാതൃഭാഷ കൂടാതെ എല്ലാവരും ഒരു ഇന്ത്യന്‍ ഭാഷ പഠിക്കണം. ദക്ഷിണേന്ത്യക്കാര്‍ ഒരു ഉത്തരേന്ത്യന്‍ ഭാഷയും ഉത്തരേന്ത്യക്കാര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷയും പഠിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

click me!