
കല്‍പ്പറ്റ: വയനാട് ചുരത്തിന് ബദലായി സര്‍ക്കാര്‍ പദ്ധതിയിട്ട പടിഞ്ഞേറേത്തറ പൂഴിത്തോട് റോഡ് വേഗം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വേറിട്ട സമരം. പടിഞ്ഞാറേത്തറയില്‍ നാട്ടുകാരെ സംഘടിപ്പിച്ച് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി പാടികോണ്ടാണ് തൃശ്ശൂർ നസീര്‍ പ്രതിഷേധമറിയിച്ചത്.
ചുരം റോഡിന് ബദലായി പടിഞ്ഞാറേത്തറയില്‍ നിന്നു പൂഴിത്തോടുവരെയുള്ള പാത നിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷം പത്തായി. നിരവധി തവണ നാട്ടുകാര്‍ സമരം ചെയ്തിട്ടും അനക്കമില്ലാതെ വന്നതോടെയാണ് വേറിട്ട പ്രതിക്ഷേധവുമായി തൃശൂര്‍ നസീറെത്തിയത്.
ഏഴ് മണിക്കൂര്‍ നീണ്ട പരിപാടിക്കിടെ അയ്യായിരത്തലധികം പേരുടെ ഒപ്പുകല്‍ ശേഖരിച്ചു. പദ്ധതി യാഥാര്‍ഥ്യം മാക്കണമെന്നാവശ്യപ്പെട്ട് ഇതെല്ലാം സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നസീറിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam