ആഗോള അയ്യപ്പ സംഗമത്തിന് ഓൺലൈന ബുക്കിംഗ് നടത്താൻ കഴിയുന്നില്ല,വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി

Published : Sep 11, 2025, 09:08 AM ISTUpdated : Sep 11, 2025, 09:11 AM IST
Sabarimala

Synopsis

19, 20 തീയതികളിൽ ഓൺലൈന ബുക്കിംഗ് നടത്താൻ കഴിയുന്നില്ല

തിരുവനന്തപുരം:ആഗോള അയ്യപ്പ സംഗമത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി 19, 20 തീയതികളിൽ ഓൺലൈന ബുക്കിംഗ് നടത്താൻ കഴിയുന്നില്ല ഭക്തരെ തടഞ്ഞാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകൾ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ബോർഡ് വിശദീകരണം. ഈ മാസം  20 നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം

ആഗോള അയ്യസംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ചോദ്യങ്ങളുന്നയിച്ചിരുന്നു. അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്‍റെ റോളെന്താണെന്ന് ചോദിച്ച കോടതി ആരൊക്കെയാണ് സംഗമത്തിന ക്ഷണിച്ചതെന്നും, എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും ആരാഞ്ഞു. 

എന്നാല്‍ ശബരിമല വികസനം സമഗ്രമായി ചര്‍ച്ച ചെയ്യാനും തത്വമസി എന്ന ആശയം ലോകമാകെ പ്രചരിക്കാനുമെല്ലാം നടത്തുന്ന മഹത്തായ പരിപാടിയാണ് അയ്യപ്പസംഗമമെന്ന് വാദിച്ച സര്‍ക്കാര്‍. പരിപാടിക്കായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ചില്ലിക്കാശ് ചെലവിടുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. എല്ലാം സ്പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തും. സ്പോണ്‍സര്‍മാര്‍ ഇപ്പോള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. പമ്പയിലെത്തുവന്നര്‍ക്കെല്ലാം തരതിരിവില്ലാതെ സൗകര്യങ്ങളും ഏര്‍പ്പാടാക്കും. സംഗമം ഭരണഘടന വിരുദ്ധമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.സെപ്റ്റംബര്‍ 20നാണ് പമ്പാ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത്

 

 

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്