കോഷന്‍ ഡെപ്പോസിറ്റിന്റെ പേരില്‍ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പിഴിയുന്നു

By Web DeskFirst Published Jun 19, 2016, 8:18 AM IST
Highlights

കേരള വെറ്ററിനറി  സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജിയില്‍ ഡയറി ടെക്നോളജി,ഫുഡ് ടെക്നോളജി എന്നീ രണ്ട് ബി.ടെക് കോഴ്‌സുകളാണുള്ളത്. പൊതുപ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15,870 രൂപയാണ് ഫീസ്. എന്നാല്‍ കോളേജിന്റെ തിരുവനന്തപുരം, തുമ്പൂര്‍മൂഴി, പൂക്കോട് എന്നീ ക്യാമ്പസുകളില്‍ ഈ ഫീസിന് പുറമേ കോഷന്‍ ഡെപ്പോസിറ്റെന്ന പേരില്‍ രണ്ട് ലക്ഷം രൂപ അധികം നല്‍കണം.

ഇത്രയും വലിയ തുക പിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് പുതിയ ബി.ടെക് കോഴ്സുകള്‍ പെട്ടെന്ന് അനുവദിച്ചത് കൊണ്ട് സര്‍വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണെന്നായിരുന്നു കോളേജ് ഓഫ് ഡയറി സയന്‍സ് ആന്‍റ് ടെക്നോളജി ഡീന്‍ ഗിരീഷ് വര്‍മ്മയുടെ മറുപടി. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന്‍റെ പേരില്‍ അടുത്തിടെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കോളജുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. നഷ്‌ടപ്പെട്ട അംഗീകാരം വീണ്ടെടുക്കാനുള്ള നടപടികളിലും സര്‍വ്വകലാശാല വീഴ്ച വരുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

click me!