
തിരുവനന്തപുരം: ശബരിമലയിൽ അയോധ്യക്ക് തുല്യമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്‍റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. പിണറായി വിജയൻ സര്‍ക്കാര്‍ യുദ്ധസമാനമായ സാഹചര്യം ശബരിമലയിൽ സൃഷ്ടിക്കുന്നു.
അയ്യപ്പഭക്തന്മാരെ ഗുണ്ടകളെ പോലെയാണ് നേരിടുന്നത്. ഇത് തടയാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കേരളത്തെ കശ്മീരാക്കാനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. അതിനെതിരെ ദേശീയ പ്രക്ഷോഭം നടത്തുമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam