ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

ദില്ലി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഇതേതുടര്‍ന്ന് നിയമന നടപടികൾ നിർത്തിവെയ്ക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേയുടെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് സുപ്രീം കോടതി ഇന്ന് നിർദേശം നൽകിയത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ അടുത്ത മാസം 10ന് വിശദവാദം കേൾക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player