സൈബർ ആക്രമണത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇരകളായ സ്ത്രീകൾ

Web Desk |  
Published : Mar 22, 2022, 05:40 PM IST
സൈബർ ആക്രമണത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇരകളായ സ്ത്രീകൾ

Synopsis

പലതരത്തിലുള്ള സൈബ‍ർ ആക്രമണം നേരിട്ട സ്ത്രീകളിപ്പോൾ ഒരുമിച്ചാണ് പോരാട്ടം

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇരകളായ സ്ത്രീകൾ ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകി. അപർണ പ്രശാന്തി, അനു സോമരാജൻ, അജിത തിലകൻ എന്നിവരാണ് ഡിജിപിയെ കണ്ടത്.

പലതരത്തിലുള്ള സൈബ‍ർ ആക്രമണം നേരിട്ട സ്ത്രീകളിപ്പോൾ ഒരുമിച്ചാണ് പോരാട്ടം. ഒരു സിനിമയെ കുറിച്ച് ആസ്വാദനമെഴുതിയതിന് അപർണ്ണ പ്രശാന്തി നേരിട്ടത് രൂക്ഷമായ സൈബർ വേട്ടയാടലാണ്. കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥ ആണെങ്കിലും സോഷ്യൽ മീഡിയ വഴി അജിത തിലകൻ നേരിട്ട അസഭ്യവർഷത്തിനും കണക്കില്ല. സൈബർ ആക്രമണത്തിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചതിന് അനു സോമരാജന് കിട്ടിയതാവട്ടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും. 

വ്യാജ വെബ് സൈറ്റുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം വേണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് മൂന്ന് പേരും ഡിജിപിയോട് ആവശ്യപ്പെട്ടത്. പരാതി പെട്ടതിന് ഭീഷണിയും ഗൂഢാലോചനയും ഇപ്പോഴും തുടരുന്നുണ്ടെന്നും ഇവർ പരാതിപ്പെട്ടു. പരാതികളോട് ഡിജിപി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മൂവരും പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'