ചാരുംമൂടില്‍ വീടിനുള്ളില്‍ വാഷിങ് മെഷീൻ തീപിടിച്ച് പൊട്ടിത്തെറിച്ചു

Web Desk |  
Published : Mar 22, 2022, 05:39 PM IST
ചാരുംമൂടില്‍ വീടിനുള്ളില്‍ വാഷിങ് മെഷീൻ തീപിടിച്ച് പൊട്ടിത്തെറിച്ചു

Synopsis

ചാരുംമൂടില്‍ വീടിനുള്ളില്‍ വാഷിങ് മെഷീൻ തീപിടിച്ച് പൊട്ടിത്തെറിച്ചു

ആലപ്പുഴ: വീടിനുള്ളിൽ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീൻ തീപിടിച്ച് പൊട്ടിത്തെറിച്ചു. അഗ്നിശമനസേനാ യുണിറ്റ് എത്തിയാണ് തീയണച്ചത്. നൂറനാട് പാറ ജങ്ഷന് വടക്കായി മുതുകാട്ടുകര ചെമ്പകശ്ശേരി വടക്കേതിൽ സന്തോഷ് ഭവനത്തിൽ രത്നമ്മയുടെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കിടപ്പുമുറിയോടു ചേർന്നുള്ള സ്റ്റോറിലാണ് വാഷിങ് മെഷീൻ വച്ചിരുന്നത്.

വാഷിങ് മെഷീൻ ഓൺ ചെയ്ത് തുണികൾ ഇട്ടശേഷം രത്നമ്മ അടുക്കളയിലും വീട്ടിലുണ്ടായിരുന്ന മകൾ സിന്ധു വീടിന് പുറത്തും നിൽക്കുകയായിരുന്നു. വലിയ ശബ്ദം കേൾക്കുകയും വീടിനുള്ളിൽ പുക ഉയരുകയും ചെയ്തതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. അയൽവാസികളും, വഴിയാത്രക്കാരുമെത്തി വെളളം കോരിയൊഴിച്ച് ഭാഗികമായി തീയണച്ചു.

കായംകുളത്ത് നിന്നും അഗ്നിശമന സേനയെത്തി വാഷിങ് മെഷീൻ പുറത്തെടുത്ത് പൂർണമായി അണച്ചു. വാഷിങ് മെഷീനും അതിലുണ്ടായിരുന്ന തുണികളും കത്തിനശിച്ചു. ബാത്ത്റൂമിന്റെ വാതിലും നശിച്ചു. കിടപ്പ് മുറിയിലേക്കും ഭാഗികമായി തീ പടർന്നിരുന്നു. പെട്ടികൾക്കും, അലമാരയലുണ്ടായിരുന്ന പുസ്തകങ്ങൾക്കും തീ പിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓഫീസിലെ ചവറെല്ലാം നീക്കി, ഇതൊക്കെ ആളുകൾ ഇന്നലെ കൊണ്ടുവന്നിട്ടതാ': കോർപ്പറേഷൻ ഇങ്ങനെ വേണം പ്രവർത്തിക്കാനെന്ന് ശ്രീലേഖ
ലേല കുടിശ്ശിക തിരിച്ച് പിടിക്കൽ; ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി