സന്തോഷ് മാധവന്‍ ഭൂമി ഇടപാട് വ്യവസായവകുപ്പ്  അമിത താല്‍പര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

Published : Apr 25, 2016, 12:39 PM ISTUpdated : Oct 05, 2018, 02:00 AM IST
സന്തോഷ് മാധവന്‍ ഭൂമി ഇടപാട് വ്യവസായവകുപ്പ്  അമിത താല്‍പര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

Synopsis

സന്തോഷ്മാധവന്റെ കമ്പനിയായ കൃഷി ഡവലപ്പേഴ്‌സിന് 122 ഏക്കര്‍ മിച്ചഭൂമി നല!്കാനെടുത്ത തീരുമാനത്തില്‍ മന്ത്രി അടൂര്‍ പ്രകാശിന് പങ്കില്ലെന്ന ത്വരിത പരിശോധന റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണ് മന്ത്രി അടൂര്‍ പ്രകാശ് പങ്കില്ലെങ്കില്‍ പിന്നെങ്ങനെയാണ് ഇത് മന്ത്രിസഭയുടെ പരിഗണനയിലെത്തിയതെനന് പരിശോധിക്കണം. 

വ്യവസായവകുപ്പാണ് ഇത് മന്ത്രിസഭയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് വ്യവസായവകുപ്പ് ഈ വിഷയത്തില്‍ അമിത താല്‍പര്യമടുത്തതെന്ന്  അന്വേഷിക്കണമെന്നും കോടതി വിജിലന്‍‌സ്   ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ് 5ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹിതയായ 25കാരിയോട് പ്രണയം, ഫോൺ കാളിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊലപാതകം, താലി ഭർത്താവിന് കൊറിയർ അയച്ച് 22കാരൻ
കല്യാണ ചെലവിനായി മോഷണം; നാടു വിടുമ്പോൾ കള്ളൻ പിടിയിൽ, പിടിയിലായത് അസം സ്വദേശി