ദേവസ്വം മുന്‍ ഭരണസമിതിയുടെ കാലത്ത് ഗുരുതരമായ ക്രമക്കേടുകളെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്

Published : Dec 02, 2017, 07:18 AM ISTUpdated : Oct 04, 2018, 11:50 PM IST
ദേവസ്വം മുന്‍ ഭരണസമിതിയുടെ കാലത്ത് ഗുരുതരമായ ക്രമക്കേടുകളെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്

Synopsis

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയുടെ കാലത്ത് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോർട്ട് . പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ , സെക്രട്ടറി വി എസ് ജയകുമാര്‍ എന്നിവരെടുത്ത തീരുമാനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോർട്ട് നല്‍കി.

പുതിയ ദേവസ്വം ഭരണസിമിതിയുടെ നിര്‍ദേശ പ്രകാരമാണ് ദേവസ്വം വിജന്‍സ് എസ് പി ബിജോയ് പ്രാഥമിക അന്വേഷണം നടത്തിയത് . കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന ബോർഡ് യോഗങ്ങളെ കുറിച്ചായിരുന്നു പ്രാഥമിക പരിശോധന. യോഗങ്ങള്‍ ചേരാതെ സെക്രട്ടറി തയാാറാക്കിയ മിനിട്ട്സില്‍ പ്രസിഡന്‍റ്  പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ഒപ്പു വയ്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. 

യോഗം കൂടിയ ദിവസങ്ങളില്‍ പ്രസിഡന്‍റം അംഗവും മറ്റും പല സ്ഥലങ്ങളിലായിരുന്നു എന്നതിന് യാത്ര രേഖകള്‍ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വിശദ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ബോര്‍ഡ് യോഗ തീരുമാനങ്ങളടക്കം ഇവരെടുത്ത എല്ലാ തീരുമാനങ്ങളും പുന പരിശോധിക്കണമെന്നുംദേവസ്വം പ്രസിഡന്‍റ് പത്മകുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ