പ്രളയ ദുരിതത്തിന് ആശ്വാസമായി വിജയുടെ എഴുപത് ലക്ഷം

Published : Aug 21, 2018, 11:54 PM ISTUpdated : Sep 10, 2018, 04:34 AM IST
പ്രളയ ദുരിതത്തിന് ആശ്വാസമായി വിജയുടെ എഴുപത് ലക്ഷം

Synopsis

ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തമിഴ് വാർത്താ ചാനലായ സൺടിവി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 


ചെന്നൈ: കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ  വിജയിന്റെ എഴുപത് ലക്ഷം സഹായം. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തമിഴ് വാർത്താ ചാനലായ സൺടിവി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ് ഫാൻസ് വഴിയാണ് തുക കേരളത്തിലെത്തിയിരിക്കുന്നത്.

പ്രളയബാധിത മേഖലകളിൽ വിജയ് ഫാൻസ് അസ്സോസ്സിയേഷൻ സാധനസാമ​ഗ്രികൾ വാങ്ങി നൽകിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി സഹായങ്ങളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ മുൻനിരതാരങ്ങൾ മിക്കവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നാറാത്തത് നാറും' ബൈപ്പാസിൽ മാലിന്യ കൂമ്പാരം; കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം, മാലിന്യനീക്കം തുടങ്ങിയെന്ന് കൗൺസിലർ
തൃക്കാക്കരയിലെ 'സ്വതന്ത്ര പരീക്ഷണം' നിർത്തി സിപിഎം, ഉമ തോമസിനെ പാർട്ടി ചിഹ്നത്തിൽ നേരിടാൻ പുഷ്പ ദാസ്