
തൃശൂർ ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തിൽ ലോകായുക്ത ഡിവിഷൻ ബെഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. വിനായകന്‍റെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ഡോ. ബലറാം , ഡോ. രാഖിന്‍, വിനായകന്റെ സുഹൃത്ത് ശരത്ത് എന്നിവർ സാക്ഷികളായി ഹാജരായി മൊഴി നല്‍കാൻ ലോകായുക്ത ജസ്റ്റിസ് പയസ് സി കുരൃകോസ്, ഉപലോകായുകത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവർ സമന്‍സ് അയച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത വാടാനപ്പള്ളി സബ് ഇൻസ്പെക്ടറോട് കേസ് ഡയറിയും കസ്റ്റഡി മർദ്ദനമേറ്റെന്നു പറയപ്പെടുന്ന പാവറട്ടി സ്റ്റേഷനിലെ എസ്ഐയോട് ജിഡിയും ഹാജരാക്കാന്‍ ലോകായുക്ത സമന്‍സ് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam