വൈഭവിയുടെ സംസ്കാരം ഷാർജയിൽ പൂർത്തിയായി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ ശ്രമം

Published : Jul 17, 2025, 07:18 PM IST
vaibhavi

Synopsis

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്.

ദില്ലി: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം. രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണുണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ സഹോദരൻ ആദ്യമായിട്ടാണ് കുഞ്ഞിനെ കാണുന്നത്.

ഇതുവരെ സഹോദരൻ കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് നിതീഷ് തന്നെയായിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്. വിപഞ്ചികയുടെ മൃത​ദേഹം നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. മൃതദേഹം തിങ്കളാഴ്ച തന്നെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുക്കളയിലെത്തി ഭക്ഷണമെടുക്കാൻ ശ്രമിച്ചു, ശബ്ദം കേട്ട് പെൺകുട്ടികൾ എഴുന്നേറ്റു, പിന്നാലെ ഓടി രക്ഷപ്പെട്ടു; വർക്കലയിലും പരിസരങ്ങളിലും മോഷണം
സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം