മിഥുന്റെ അമ്മ സുജ മറ്റന്നാൾ തിരുവനന്തപുരത്തെത്തും, വിദേശത്തേക്ക് പോയത് 4 മാസം മുൻപ്

Published : Jul 17, 2025, 07:10 PM ISTUpdated : Jul 17, 2025, 07:12 PM IST
shock death

Synopsis

ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ മറ്റന്നാൾ എത്തുമെന്ന് വിവരം. നാളെ വൈകിട്ട് തുർക്കിയിൽ നിന്ന് കുവൈറ്റിൽ എത്തും. ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാല് മാസം മുന്‍പാണ് സുജ വിദേശത്തേക്ക് പോയത്. കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. മകന്‍റെ ദുരന്ത വിവരം അറിയിക്കാൻ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെയാണ് വിവരം സുജയെ അറിയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഹ്രസ്വ-ദീർഘ കാല പദ്ധതികൾ സജ്ജമാക്കും
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ ആരോപണം: പരാതി നൽകി മുസ്ലിം ലീ​ഗ്, വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കുഞ്ഞാലിക്കുട്ടി