
വിർജിനിയ: കളിക്കാൻ പോയി തിരിച്ചുവന്ന തന്റെ നാല് വയസ്സുകാരൻ മകനൊപ്പം ഒരു ജീവിയെ കണ്ടപ്പോൾ ആദ്യം സ്റ്റെഫാനി ബ്രൗൺ ഒന്ന് ഞെട്ടി. വിർജിനിയയിലെ മസ്സനുട്ടെൻ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആ കുടുംബം. പുറത്തിറങ്ങി കളിക്കുന്നതിനിടയിൽ കൂട്ടായ മാൻ കുട്ടിയുമായാണ് സ്റ്റെഫാനിയുടെ മകൻ മടങ്ങിയെത്തിയത്. വാതിൽക്കൽ മകനൊപ്പം കൂട്ടായി ചേർന്ന് നിൽക്കുകയായിരുന്നു മാൻ കുട്ടി.
ആദ്യം കണ്ടപ്പോൾ ഒന്ന് ഞെട്ടിയെന്നും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയെന്നും സ്റ്റെഫാനി ഒരു പ്രദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഉടൻ തന്നെ തന്റെ മൊബൈൽ ഫോൺ കണ്ടുപിടിച്ച് കയ്യോടെ ഒരു പടം പിടിച്ചു. പിന്നീട് ഈ ചിത്രം സ്റ്റെഫാനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇതുവരെ 28000 ലേറെ പേരാണ് ഈ ചിത്രം പങ്കുവച്ചത്. ആയിരക്കണക്കിന് കമന്റുകളും പോസ്റ്റിൽ നിറഞ്ഞിട്ടുണ്ട്. മാനിന് ആഹാരം നൽകണമെന്നതായിരുന്നു നാല് വയസ്സുകാരൻ ഡൊമിനികിന്റെ ആവശ്യം. എന്നാൽ മാൻകുട്ടിയെ കാട്ടിലേക്ക് തന്നെ വിടണമെന്നും അതിന്റെ അമ്മ അന്വേഷിക്കുമെന്നും കുഞ്ഞിന് പറഞ്ഞുകൊടുത്തുവെന്നും സ്റ്റെഫാനി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam