old man gets 11 dose covid vaccine : 'കൊവിഡ് വാക്‌സീന്‍ 11 ഡോസ് സ്വീകരിച്ചു'; അവകാശവാദവുമായി 84കാരന്‍

Published : Jan 05, 2022, 04:50 PM IST
old man gets 11 dose covid vaccine : 'കൊവിഡ് വാക്‌സീന്‍ 11 ഡോസ് സ്വീകരിച്ചു'; അവകാശവാദവുമായി 84കാരന്‍

Synopsis

തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് ഇയാള്‍ക്ക് ആദ്യ ഡോസ് ലഭിക്കുന്നത്. പിന്നീട് ഡിസംബര്‍ 30നുള്ളില്‍ 11 ഡോസ് സ്വീകരിച്ചു.  

പട്‌ന: കൊവിഡ് വാക്‌സീന്‍ (Covid vaccine) 11 ഡോസ് സ്വീകരിച്ചെന്ന അവകാശവാദവുമായി 84കാരന്‍. ബിഹാര്‍ പുരൈനിയിലെ ഒറായി ഗ്രാമത്തിലെ ബ്രഹ്മദേവ് മണ്ഡല്‍ (Brahmadev Mandal)  എന്നയാളാണ് അവകാശവാദവുമായി രംഗത്തെത്തിയത്. 12ാമത് ഡോസ് എടുക്കുന്നതിന് തൊട്ടുമുമ്പാണ് മാധേപുര ഉദൈകിഷുന്‍ഗഞ്ച് അധികൃതര്‍ ഇയാളെ കൈയോടെ പിടികൂടിയത്. സംഭവം വിശദമായി അന്വേഷിക്കുമെന്നും ഇത്രയും അധികം ഡോസുകള്‍ ഒരാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കുമെന്നും മാധേപുര സിവില്‍ സര്‍ജന്‍ അറിയിച്ചു. വാക്‌സീന്‍ എടുക്കാന്‍ നിരവധി ലോട്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി എടുത്തതെന്നും ഇയാള്‍ പറഞ്ഞു.

തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് ഇയാള്‍ക്ക് ആദ്യ ഡോസ് ലഭിക്കുന്നത്. പിന്നീട് ഡിസംബര്‍ 30നുള്ളില്‍ 11 ഡോസ് സ്വീകരിച്ചു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് മുഴുവന്‍ ഡോസും സ്വീകരിച്ചതെന്നും ഇയാള്‍ പറയുന്നു. വാക്‌സീന്‍ ഡോസുകള്‍ സ്വീകരിച്ച സമയവും സ്ഥലവും തീയതിയുമെല്ലാം ഇദ്ദേഹം കുറിച്ചുവെച്ചിട്ടുണ്ട്. ഫെബ്രുവരി 13, മാര്‍ച്ച് 13, മാര്‍ച്ച് 19, മെയ് 19, ജൂണ്‍ 16, ജൂലൈ 24, ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 11, സെപ്റ്റംബര്‍ 22, സെപ്റ്റംബര്‍ 24 എന്നീ തീയതികളിലാണ് വാക്‌സീന്‍ സ്വീകരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇയാള്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി