
ദില്ലി: പൈലറ്റായ പിതാവ് പറത്തിയ വിമാനത്തില്‍ യാത്ര ചെയ്ത കുട്ടിയുടെ അനുഭവം പറയുന്ന വീഡിയോ വൈറലാകുന്നു. ഷനായ മോട്ടിഹാര്‍ എന്ന കുട്ടിയുടെ വീഡിയോ ആണ് കാണുന്നവരെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നത്. വിമാനത്തില്‍ വച്ച് അപ്രതീക്ഷിതമായി പൈലറ്റ് വേഷത്തില്‍ അച്ഛനെ കാണുന്ന സര്‍പ്രൈസാണ് വീഡിയോയിലെ സൂപ്പര്‍ സ്പോട്ട് എന്ന് തന്നെ പറയാം.
അപ്രതീക്ഷിതമായി വിമാനത്തിൽ അച്ഛനെ കണ്ട മകൾ. അതും പൈലറ്റിന്റെ വേഷത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണം അത്ഭുതമാണെന്ന് വീഡിയോയില്‍ കാണാം. ഷനായ മോട്ടിഹാർ എന്ന പേരില്‍ കുട്ടിയുടെ പേരിലുള്ള അക്കൌണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. കോക്ക്പിറ്റിന്റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ പപ്പാ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. അച്ഛൻ തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതും വിഡിയോയിൽ കാണാം.
'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ്പ ഡൽഹിയിലേക്ക് പറത്തി, പപ്പയെ കണ്ടതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്ലൈറ്റ് യാത്രയാണിത്... ലവ് യു പപ്പ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam