
കാലിഫോര്‍ണിയ: കടലിനോട് ചേര്‍ന്നുള്ള പാറയില്‍ തിരമാലകളെ നോക്കി നില്‍ക്കുകയായിരുന്നു 20 കാരന്‍. എന്നാല്‍ തൊട്ടടുത്ത നിമിഷം ആഞ്ഞടിച്ച തിരമാലയില്‍ അയാള്‍ കടലിലേക്ക് പതിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാന്ത ക്രൂസ് കൗണ്ടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ സര്‍വ്വീസ് കടലില്‍ ഉയര്‍ന്ന തിരമാലകളുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 20ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
കാലിഫോര്‍ണിയയിലെ സാന്‍റ ക്രൂസിലെ ബോണി ഡൂണ്‍ ബീച്ചിലാണ് സംഭവം നടന്നത്. ഒമ്പത് സെക്കന്‍റാണ് വീഡിയോയുടെ ദൈര്‍ഘ്യം. വലിയ അപകടത്തിലാണ് 20കാരന്‍ അകപ്പെട്ടതെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ രക്ഷ്പപെടുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam