
ഫെബ്രുവരി 14ന് ലോകം മുഴുവൻ പ്രണയദിനം (Valentines Day) ആഘോഷിക്കുകയാണ്. ഈ ദിവസം പറയാതെ വച്ച പ്രണയം തുറന്നുപറയുമെന്നെല്ലേമാണ് സങ്കൽപ്പം. മനസ്സിലിട്ട് താലോലിക്കുന്ന പ്രണയം ഇനി നേരിട്ട് പറയാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ പ്രേമലേഖനപ്പെട്ടി. മാര്‍ അത്തനേഷ്യസ് കോളേജിലാണ് എസ്എഫ്‌ഐയുടെ വ്യത്യസ്തമായ പ്രണയദിനാഘോഷം.
പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർക്ക് പ്രണയിയോട് പറയാനുള്ളതെല്ലാം ഒരു കത്തിലാക്കി ഈ പ്രേമലേഖനപ്പെട്ടിയിലിടാം. Will You Be My COMRADE' എന്ന ക്യാപ്ഷനോടെയാണ് ഇതിനുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കത്ത് ലഭിക്കേണ്ട ആളുടെ പേരും ക്ലാസും ഡിപ്പാര്‍ട്ട്‌മെന്റും കത്തില്‍ എഴുതണം. ക്യാംപസിന്റെ കാന്റീന് സമീപത്താണ് പെട്ടി സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam