മകളുടെ പൊലീസ് യൂണിഫോമിലെ നക്ഷത്രമെണ്ണുന്ന അച്ഛന്‍; അഭിമാന നിമിഷം ഏറ്റെടുത്ത് ട്വിറ്റര്‍

Web Desk   | Asianet News
Published : May 11, 2020, 03:19 PM IST
മകളുടെ പൊലീസ് യൂണിഫോമിലെ നക്ഷത്രമെണ്ണുന്ന അച്ഛന്‍; അഭിമാന നിമിഷം ഏറ്റെടുത്ത് ട്വിറ്റര്‍

Synopsis

മകളുടെ യൂണിഫോമിലെ നക്ഷത്രമെണ്ണുന്ന അച്ഛന്‍, അച്ഛന്‍റെ കണ്ണിലെ അഭിമാനത്തിന്‍റെ നക്ഷത്രത്തിളക്കം കണ്ടുനില്‍ക്കുന്ന മകള്‍...

ഇംഫാല്‍: പൊലീസുകാരിയായ മകളുടെ യൂണിഫോമിലെ നക്ഷത്രമെണ്ണുന്ന, കണ്ണില്‍ അഭിമാനം തുളുമ്പുന്ന അച്ഛന്‍റെ ചിത്രമാണ് ഇന്ന് ട്വിറ്ററില്‍ വൈറലാകുന്നത്. മണിപ്പൂരെ പൊലീസ് ഓഫീസറായ രത്തന ങാസെപ്പവും അച്ഛനുമാണ് ചിത്രത്തിലുള്ളത്. സ്ത്രീ ശാക്തീകരണത്തിന്‍റെ ഉദാഹരണമെന്നും രക്ഷിതാക്കളുടെ അഭിമാനത്തിന്‍റെ നിമിഷമെന്നുമെല്ലാം ട്വിറ്റര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നുണ്ട്. 

ഇംഫാലിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആണ് രത്തന. തന്‍റെ യൂണിഫോമിലെ നക്ഷത്രങ്ങള്‍ എണ്ണുന്ന അച്ഛനെ കണ്ട് അവള്‍ സന്തോഷത്തോടെ ചിരിക്കുന്നുമുണ്ട്. ഒരു വലിയ അധ്വാനത്തിന്‍റെ കഥ തന്നെ പറയുന്നുണ്ട് ഈ ചിത്രത്തിലൂടെ ഈ രണ്ട് മനുഷ്യരും. 

ഈ ചിത്രം കുറച്ച് മാസങ്ങള്‍ മുമ്പത്തേതാണെന്നും രത്തന ഇപ്പോള്‍ അഡീഷണല്‍ എസ് പി ആണെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് പഞ്ചല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ചിത്രം രവീണ ടാണ്ടന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം